തിരുവനന്തപുരം: തമിഴ് വിശ്വകർമ്മ സമൂഹം ഗോൾഡൻ ജൂബിലി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി.തമിഴ് വിശ്വകർമ്മ സമൂഹം ജില്ലാ പ്രസിഡന്റ് ആർ.എസ് മണിയൻ അദ്ധ്യക്ഷത വഹിച്ചു.വിശ്വകർമ്മജ്ജരും ഹിന്ദുസമൂഹവും എന്ന വിഷയത്തിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ഇ.എസ് ബിജു,സത്രീശാക്തീകരത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തിൽ കേന്ദ്ര നാളീകേര വികസന ബോർഡ് മുൻ ഡയറക്ടർ ഡോ.രമണി ഗോപാലകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തി.വിശ്വകർമ്മ സമൂഹം ജനറൽ സെക്രട്ടറി സി. കൃഷ്ണൻകുട്ടി സ്വാഗതം പറ‌ഞ്ഞു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ആർ.കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ഡോ.എസ്.ആർ പഥാണി,വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് ടി.ആർ മധു,വിശ്വബ്രാഹ്മണ ഏകോപന സമിതി ജനറൽ സെക്രട്ടറി ജി.നടരാജൻ,ചെയർമാൻ അനന്തകൃഷ്ണൻ,കേരള വിശ്വകർമ്മ സഭ പ്രസിഡന്റ് ദിനേശ് വർക്കല,പ്രവാസി വിശ്വകർമ്മ ഐക്യവേദി ജനറൽ സെക്രട്ടറി ഡോ.ബി രാധാകൃഷ്ണൻ ,ജോയിന്റ് ജനറൽ കൺവീനർ വി.എം രങ്കൻ തുടങ്ങിയവർ പങ്കെടുത്തു.സ്റ്റാച്യുവിൽ നിന്ന് സമ്മേളന നഗരയിൽ പ്രവർത്തകർ പങ്കെടുത്ത വിളംബര റാലിയും സംഘടിപ്പിച്ചു.