തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഐക്യ മഹിളാസംഘം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.ഐക്യ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് സി.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. നടി ശ്രീലേഖ മിത്ര ഉന്നയിച്ച ദുരനുഭവം കേട്ടില്ലെന്ന് നടിക്കുന്ന സംസ്ഥാന സർക്കാർ അധികാരത്തിൽ തുടരാൻ അർഹിക്കുന്നില്ലെന്നും സിനിമയിലെ പവർ ഗ്രൂപ്പാണ് സർക്കാരിനെയും നിയന്ത്രിക്കുന്നതെന്ന് സി.രാജലക്ഷ്മി ആരോപിച്ചു.ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം കെ.സിസിലി,സെക്രട്ടറി മുംതാസ്,അമ്മിണി വർഗീസ്,ജയലക്ഷ്മി,ഗ്രേസ് മെർലിൻ,കെ.ഇ.സാബിറ,സോഫിയ സലിം,മിനി ജോൺസൺ,ഷാഹിദ ഷാനവാസ് എന്നിവർ പങ്കെടുത്തു.