തിരുവനന്തപുരം : സഹജീവികളോട് കരുണ പ്രകടിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നത് പുതിയ തലമുറയുടെ സംസ്കാരമായി മാറണമെന്ന് അൽ മുക്തദിർ ജുവല്ലറി ഗ്രൂപ്പ് ചെയർമാൻ ഡോ.മുഹമ്മദ് മൻസൂർ അബ്ദുൽസലാം പറഞ്ഞു.സഹനം ചാരിറ്റബിൾ ഫോറം അഞ്ചാം വാർഷിക സമ്മേളനവും മെമ്പർഷിപ്പ് കാമ്പൈയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചെയർമാൻ അഡ്വ.എം.എ.സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.അംഗത്വ വിതരണം സി.പി.ഐ അസി.സെക്രട്ടറി പി.പി.സുനീർ എം.പി നിർവഹിച്ചു.നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗീസ്,ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,ജനറൽ സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട്,പി.സയ്യിദ് അലി എന്നിവർ സംസാരിച്ചു.