തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയിൽ നിന്നു സംസ്ഥാന പൊലീസ് മൊഴിയെടുക്കും. പരാതിയിൽ ഉറച്ചു നിൽക്കുന്നുണ്ടോ? നിയമ നടപടിയുമായി മുന്നോട്ടു പോകുമോ എന്നറിയാനാണ് പൊലീസ് ശ്രമം. പൊലീസിനോട് പരാതി പറയുന്നതിൽ നടി വിമുഖത കാണിക്കുകയും നിയമ നടപടിക്കില്ലെന്നു പറയുകയും ചെയ്താൽ രഞ്ജിത്തിനെ രക്ഷിച്ചെടുക്കാനുള്ള അവസരമായി സർക്കാർ അതിനെ കാണും.