തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാനും മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്താനും

നടത്തിയ ഇൺക്ലൂസീവ് വാക്കത്തോൺ ശ്രദ്ധനേടി.ഇന്നലെ രാവിലെ കവടിയാർ ജംഗ്ഷനിൽ നിന്ന് കനകക്കുന്ന് വരെ നടന്ന വാക്കത്തോണിൽ 200ഓളം പേർ പങ്കെടുത്തു.വീൽചെയറിലുള്ളവരും കാഴ്ചപരിമിതരും ഓട്ടിസമുള്ള കുട്ടികളും ഉത്സാഹത്തോടെ ഭാഗമായി.ടെക്നോപാർക്കിലെ സൺടെക് കമ്പനിയുടെ സി.എസ്.ആർ വിഭാഗമായ സ്നേഹ എന്ന സംഘടന,നിഷ്, കേഡർ,അക്ഷരനാദം,ജ്യോതിർഗമയ,എ.കെ.ഡബ്ല്യു.ആർ.എഫ്, ജഗതി ജി.വി.എച്ച്.എസ്.എസ് ഫോർ ഡെഫ് എന്നീ സംഘടനകളുടെ ഭാരവാഹികളും ടെക്നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവനും ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയേഴ്സ് ഹാളിൽ വച്ച് പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.