വെഞ്ഞാറമൂട്:വർണക്കൂടാരം വാമനപുരം മണ്ഡലത്തിലെ 12 സ്‌കൂളുകൾക്ക് 1.2 കോടി രൂപ അനുവദിച്ചു.സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് തുക അനുവദിച്ചത്.ഇതനുസരിച്ച് ഓരോ സ്‌കൂളുകളിലേയും പ്രീപ്രൈമറി വിഭാഗത്തിന് 10 ലക്ഷം രൂപ വീതം ലഭിക്കും.ഗവ എൽ.പി.എസ്.പാങ്ങോട്,ഗവ.എൽ.പി.എസ് കുറുമ്പയം, ഗവ.യു.പി.എസ് പാലുവള്ളി,ഗവ.യു .പി .എസ് ഞാറനീലിക്കാണി,ഗവ.എൽ.പി.എസ് കരിമൺ കോട്,ഗവ.എൽ. പി.എസ് തെങ്ങുംകോട്,ഗവ.എൽ.പി.എസ് കുഴിവിള, ഗവ.യു.പി.എസ് ആറ്റിൻപുറം,ഗവ.എൽ.പി. എസ് കൊല്ല,ഗവ.എൽ.പി.എസ് മുക്കുടിൽ,ഗവ:എൽ.പി.എസ് മേലാറ്റുമുഴി,ഗവ.എൽ പി.എസ് ആറ്റിൻപുറം എന്നീ സ്‌കൂളുകൾക്കാണ് തുക ലഭിക്കുക.ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കു മെന്ന് ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.