hi

വെഞ്ഞാറമൂട്:വെമ്പായം കൈതയിൽക്കോണം ജൗഹറിൽ ഉലമ ഖുറാൻ അക്കാദമിയിൽ നിന്ന് ഖുറാൻ മനപ്പാഠമാക്കിയ ഒൻപത് വിദ്യാർത്ഥികളുടെ സനദ് ദാന ചടങ്ങ് നടന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാനവും വടുതല മുഹമ്മദ് മൗലവി സ്ഥാനവസ്ത്ര വിതരണവും വടുതല വി.എം.അബ്ദുല്ല മൗലവി സമ്മാനദാനവും നടത്തി.കെ.ബി ഫത്തഹുദ്ദീൻ മൗലവി മുഖ്യപ്രഭാഷണം നടത്തി.പുലിപ്പാറ റഹ്മത്തുള്ള മൗലവി അനുമോദന പ്രഭാഷണവും അസയ്യദ് മുത്തുക്കോയ തങ്ങൾ ആത്മീയ പ്രഭാഷണവും ദുആയും നിർവഹിച്ചു.അക്കാദമി ചെയർമാൻ പനവൂർ വൈ.സഫീർഖാൻ മന്നാനി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പനവൂർ ഷിറാസി ബാഖവി സ്വാഗതം പറഞ്ഞു.പുല്ലമ്പാറ ആരുഡിയിൽ എം.എ.താജ്,തഖ്‌യുദ്ദീൻ മൗലവി വടുതല,അബ്ദുൽ ജലീൽ മന്നാനി ചുള്ളാളം, മുനീർ ബാഖവി നെടുമങ്ങാട്,അബ്ദുൽ കബീർ മന്നാനി പാട്ടറ,കുറ്റിമൂട് എ.എം ഹസൻ മന്നാനി,ഷബീർ വെമ്പായം,ഇർഷാദ് വെമ്പായം,വെമ്പായം സലീം മന്നാനി,മുഹമ്മദ് റൈഹാൻ കട്ടയ്ക്കാൽ എന്നിവർ സംസാരിച്ചു. കുറ്റിമൂട് എ.എം.ഹുസൈൻ മന്നാനി നന്ദി പറഞ്ഞു.