photo

പാലോട്:സെന്റർ ഫോർ ബയോടിവേഴ്സിറ്റി ആൻഡ് റൂറൽ ഡെവലപ്‌മെന്റ്,ബയോഡൈവേഴ്‌സൈറ്റി മാനേജ്‌മെന്റ് കമ്മിറ്റി നന്ദിയോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ഗ്രീൻ ചാമ്പ്യൻ കേരള അവാർഡ് 2024,പരിസ്ഥിതി വിജ്ഞാന സ്‌കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു.നന്ദിയോട് ഗ്രാമപഞ്ചായത്ത് മെമ്പർ പി.സനൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ ഉദ്ഘാടനം ചെയ്തു.സി.ബി.സി.ആർ.ഡി ജനറൽ സെക്രട്ടറി അജിൻഷാ,പഞ്ചായത്ത് മെമ്പർമാരായ കാനാവിൽ ഷിബു,രാജ് കുമാർ, ബി.എം.സി.മെമ്പർ ശ്രീദേവി എന്നിവർ സംസാരിച്ചു. സി.ബി.സി.ആർ.ഡി ചെയർമാൻ അനൂജ്.എസ്.എൽ സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.വിജയികൾ:ഒന്നാം സ്ഥാനം : ശിവഗംഗ ബി എസ് ( ലക്ഷി വിലാസം ഹൈസ്കൂൾ പോത്തൻകോട് ),രണ്ടാം സ്ഥാനം : അനഘ. എ (എസ് കെ വി എച്ച് എസ് എസ് നന്ദിയോട്) മൂന്നാം സംസ്ഥാനം : കൃഷ്ണാഞ്ജലി (എസ് കെ വി എച്ച് എസ് എസ് നന്ദിയോട്).