k
റോവർ, വിഷ്ണു(നടുക്ക്), ആഷിക്ക് എന്നിവർ കൊച്ചിയിൽ നടന്ന റോബോട്ടിക്സ് കോൺഫറൻസിൽ

തിരുവനന്തപുരം: സയൻസ്‌ ഫിക്‌ഷൻ സിനിമകളുടെ ആരാധകനായ കുമളി സ്വദേശി റോവറിനെ റോബോട്ടിക്സ് രംഗത്തെത്തിച്ചത് എട്ടാംക്ലാസിൽ കണ്ട അയൺമാൻ സിനിമയാണ്. ഇലക്ട്രോണിക്സ് എൻജിനിയറിംഗിന് ശേഷം സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് കമ്പനിയിൽ ജോലി ചെയ്തു. 2021ൽ രാജിവച്ച് ബെൺഡിറ്റാ ബയോണിക്സ് എന്ന റോബോട്ടിക്സ് സ്റ്റാർട്ടപ്പ് തുടങ്ങി. അപകടങ്ങളിൽ കൈകൾ നഷ്ടപ്പെട്ടവർക്കും ജന്മനാ അംഗപരിമിതർക്കും വേണ്ടി 'ഏയ്ഞ്ചൽ ഹാൻഡ്' എന്ന യന്ത്രക്കൈ വികസിപ്പിച്ചു. പരസഹായമില്ലാതെ ഷർട്ടിടാനും ഗ്ലാസെടുക്കാനും ഏയ്ഞ്ചൽ ഹാൻഡ് സഹായിക്കും. കഴിഞ്ഞആഴ്ച കൊച്ചിയിൽ നടന്ന റോബോട്ടിക്സ് കോൺക്ലേവിൽ മികച്ച ആറു സ്റ്രാർട്ടപ്പുകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. ബാല്യകാല സുഹൃത്തുക്കളും കുമളി സ്വദേശികളുമായ ആഷിക്ക്,അതുൽ ഷാജി,അഹ്മദ് എന്നിവരും സ്റ്റാർട്ടപ്പിന്റെ ഭാഗമാണ്.

പ്രവർത്തനം

റോബോട്ടിക് കൈ ഘടിപ്പിക്കാൻ ആദ്യം കൈയുടെ അളവും ഭാരവുമെടുക്കും. ഇതിനു ക്ലിനിക്കുകളുടെ സഹായം തേടും. കൈയില്ലെങ്കിലും ആ ഭാഗത്ത് തൊലിയുടെ ഉള്ളിൽ പേശിയുടെ ഫൈബറുകൾ ഉണ്ടായിരിക്കും. നൈലോണിൽ നിർമ്മിച്ച കൃത്രിമക്കൈയുടെ ഉള്ളിൽ,മുട്ടിന് താഴെയായി രണ്ടു സെൻസറുകൾ ഘടിപ്പിക്കും. പേശി ചുരുങ്ങുമ്പോഴും വികസിക്കുമ്പോഴും പുറത്തുവരുന്ന ഇലക്ട്രോണിക്ക് സിഗ്നലുകൾ സെൻസറുകൾ പിടിച്ചെടുക്കും. ഇത്തരത്തിൽ കൈ തുറക്കാനും അടയ്ക്കാനും വിരലുകൾ ചലിപ്പിക്കാനുമാകും. ഓരോ വിരലിലും ചെറിയ മോട്ടോറുകളുണ്ട്. കാലിൽ ഷൂ ഇടുന്ന പോലെ കൈയിൽ കൃത്രിമക്കൈ തൂക്കിയിടാം. കൃത്യമായി അളവെടുക്കുന്നതിനാൽ ഊരിപ്പോകില്ല. ആവശ്യമില്ലാത്തപ്പോൾ ഊരിമാറ്റാം.

വഴിത്തിരിവായത് വിഷ്ണു

കൊച്ചിയിലെ ക്ലിനിക്കിൽ കൃത്രിമക്കൈയുടെ ആശയം അവതരിപ്പിച്ചപ്പോഴാണ് ജന്മനാ ഇടതുകൈയില്ലാത്ത വിഷ്ണുവിനെക്കുറിച്ച് അറിയുന്നത്. കൃത്രിമക്കൈ വിഷ്ണുവിൽ ഉപയോഗിച്ചു. വിഷ്ണു ഓക്കെ പറഞ്ഞതോടെ ആത്മവിശ്വാസമായി. അന്നുമുതൽ വിഷ്ണുവും ഒപ്പം കൂടി. കൊച്ചിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി സങ്കമേഷും ഉപയോഗിക്കുന്നുണ്ട്. കൂടുതൽ ക്ലിനിക്കുകളിലേയ്ക്ക് എത്തിക്കാനാണ് ശ്രമം.വലിയഭാരം എടുക്കാനാവില്ലെങ്കിലും പണ്ട് ചെയ്യാൻ പറ്റാത്തതൊക്കെ പരസഹായമില്ലാതെ ചെയ്യാമെന്ന് വിഷ്ണു പറയുന്നു.

കുമളിയിലാണ് സ്റ്റാട്ടപ്പിന്റെ ആസ്ഥാനം. രൂപകല്പന കുമളിയിലും നിർമ്മാണം ബംഗളൂരുവിലുമാണ്.വിദേശത്ത് 12 ലക്ഷം വിലവരുന്ന കൃത്രിമക്കൈ 4.5 ലക്ഷത്തിനാണ് നൽകുന്നത്.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​കു​ടും​ബ​ ​പെ​ൻ​ഷ​ന്
വ​രു​മാ​ന​പ​രി​ധി​ ​നി​ശ്ച​യി​ച്ച​ത് ​ക്രൂ​രത

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രാ​യ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​കാ​ല​ശേ​ഷം​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​മ​ക്ക​ൾ​ക്ക് ​ല​ഭി​ച്ചി​രു​ന്ന​ ​കു​ടും​ബ​പെ​ൻ​ഷ​ന് ​വ​രു​മാ​ന​പ​രി​ധി​ ​നി​ശ്ച​യി​ച്ച​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​യി​ൽ​ ​വ്യാ​പ​ക​ ​പ്ര​തി​ഷേ​ധം.
വി​ര​മി​ച്ച​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മ​ര​ണ​ശേ​ഷം​ ​അ​വ​രു​ടെ​ ​ജീ​വി​ത​പ​ങ്കാ​ളി,​ ​ആ​ശ്രി​ത​രാ​യ​ ​മാ​താ​പി​താ​ക്ക​ൾ,​ 25​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​ ​അ​വി​വാ​ഹി​ത​യാ​യ​ ​മ​ക​ൾ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​ ​മ​ക്ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​കു​ടും​ബ​പെ​ൻ​ഷ​ൻ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.​ ​ഇ​തി​ൽ​ ​ആ​ശ്രി​ത​രാ​യ​ ​മ​താ​പി​താ​ക്ക​ൾ​ക്കും​ ​അ​വി​വാ​ഹി​ത​യാ​യ​ ​മ​ക​ൾ​ക്കും​ ​വാ​ർ​ഷി​ക​ ​കു​ടും​ബ​വ​രു​മാ​നം​ 60,000​ ​രൂ​പ​യി​ൽ​ ​(​പ്ര​തി​മാ​സം​ 5000​രൂ​പ​)​ ​കു​റ​വാ​യി​രി​ക്ക​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും​ ​അം​ഗ​പ​രി​മി​ത​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​വ​രു​മാ​ന​പ​രി​ധി​ ​ബാ​ധ​ക​മാ​ക്കി​യി​രു​ന്നി​ല്ല.​ ​ക​ഴി​ഞ്ഞ​മാ​സം​ 22​ന് ​ഇ​റ​ക്കി​യ​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​ഓ​ട്ടി​സം,​ ​സെ​റി​ബ്ര​ൽ​ ​പാ​ൾ​സി,​ ​ബു​ദ്ധി​മാ​ന്ദ്യം​ ​തു​ട​ങ്ങി​യ​ ​ഗു​രു​ത​ര​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​വ​രു​മാ​ന​പ​രി​ധി​ ​ബാ​ധ​ക​മാ​യി.
2003​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശാ​രീ​രി​ക​ ​വൈ​ഷ​മ്യ​ങ്ങ​ൾ​ ​നേ​രി​ടു​ന്ന​ ​മ​ക്ക​ൾ​ക്ക് ​കു​ടും​ബ​പെ​ൻ​ഷ​ൻ​ ​അ​നു​വ​ദി​ച്ച് ​ഉ​ത്ത​ര​വു​ണ്ടാ​യ​ത്.​ ​മാ​താ​പി​താ​ക്ക​ളി​ൽ​ ​ആ​രെ​ങ്കി​ലും​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രാ​യി​രു​ന്നു​വെ​ന്ന​ ​കാ​ര​ണ​ത്താ​ൽ​ ​സാ​മൂ​ഹ്യ​സു​ര​ക്ഷ​ ​പെ​ൻ​ഷ​ൻ​ ​പോ​ലും​ ​ഇ​വ​ർ​ക്ക് ​ല​ഭി​ക്കി​ല്ലെ​ന്ന​ ​അ​വ​സ്ഥ​യാ​ണ് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​സ​ർ​ക്കാ​രി​ന്റെ​ ​ന​ട​പ​ടി​ ​കേ​ര​ള​ത്തി​ന് ​അ​പ​മാ​ന​മാ​ണെ​ന്ന് ​സ്റ്റേ​റ്റ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​പേ​ര​ന്റ്സ് ​ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ഒ​ഫ് ​പെ​ഴ്സ​ൺ​ ​വി​ത്ത് ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ആ​ൻ​ഡ് ​ഡ​വ​ല​പ്മെ​ന്റ​ൽ​ ​ഡി​സെ​ബി​ലി​റ്റീ​സ് ​(​പ​രി​വാ​ർ​ ​-​ ​കേ​ര​ള​),​ ​ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അം​ഹ​ ​-​ ​തൃ​ശൂ​ർ​ ​തു​ട​ങ്ങി​യ​ ​സം​ഘ​ട​ന​ക​ളും​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

'​'​സാ​മൂ​ഹ്യ​സു​ര​ക്ഷാ​ ​പെ​ൻ​ഷ​ന് ​പോ​ലും​ ​അ​ർ​ഹ​ത​യി​ല്ലാ​ത്ത,​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​മ​ര​ണ​ത്തോ​ടെ​ ​തീ​ർ​ത്തും​ ​നി​സ്സ​ഹാ​യ​രാ​യി​പ്പോ​കു​ന്ന​ ​ഈ​ ​വി​ഭാ​ഗ​ത്തി​ന് ​അ​വ​കാ​ശ​പ്പെ​ട്ട​ ​ഫാ​മി​ലി​ ​പെ​ൻ​ഷ​ൻ​ ​നി​ഷേ​ധി​ക്കു​ന്ന​ത് ​ക്രൂ​ര​ത​യാ​ണ്‌.​""
പി.​എ​സ്.​ ​മാ​യ,​ ​കൊ​ച്ചി.

'​'​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​കു​ടും​ബ​പെ​ൻ​ഷ​ൻ​ ​ല​ഭി​ക്കാ​ൻ​ ​വ​രു​മാ​ന​പ​രി​ധി​ ​നി​ശ്ച​യി​ച്ച​ത് ​ഔ​ചി​ത്യ​മി​ല്ലാ​ത്ത​ ​ന​ട​പ​ടി​യാ​ണ്.​""
ഡോ.​പി.​ ​ഭാ​നു​മ​തി​ ​(​അം​ഹ,​ ​തൃ​ശൂ​ർ)