പാലോട്: ബാലഗോകുലം പേരയം മണ്ഡലം സംഘടിപ്പിക്കുന്ന ശ്രീ കൃഷ്ണജയന്തി ആഘോഷം ഇന്ന് നടക്കും.വൈകിട്ട് 3ന് മഹാശോഭായാത്ര നടക്കും.വിവിധ മേഖലകളിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര ത്രിവേണി പേരയം ജംഗ്ഷനുകളിൽ സംഗമിച്ച് മഹാശോഭ യാത്രയായി പേരയം മാർക്കറ്റ് ഗ്രൗണ്ടിൽ എത്തിച്ചേരും.തുടർന്ന് പ്രസാദ വിതരണം നടക്കും. 5.30ന് കൈ കൊട്ടികളി തുടർന്ന് ഉറിയടി.