ആറ്റിങ്ങൽ:മേവർക്കൽ ഗവൺമെന്റ് എൽ.പി .എസിൽ മാതൃകാ പ്രീ-പ്രൈമറി വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കരവാരം ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലതിക.പി.നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ബി. ശ്രീകുമാരൻ പദ്ധതി വിശദീകരണം നടത്തി.കരവാരം പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ദീപ്തി മോഹൻ,എം.കെ.ജ്യോതി,വിജിവേണു,ഇന്ദിരാ സുദർശനൻ,ചിന്നു ,എ .ഇ .ഒ വി .എസ് പ്രദീപ്‌,കിളിമാനൂർ ബി.പി.സി കെ.നവാസ്,എസ്.എം.സി ചെയർമാൻ എ. നിസാറുദീൻ,മുൻ എച്ച് .എം സ്വപ്‌ന.പി.ആർ,ബി.ആർ.സി ട്രെയിനർ ടി.വിനോദ്,ബി.ആർ.സി പ്രീ-പ്രൈമറി കോർഡിനേറ്റർ കെ.ഷീബ,ക്ലസ്റ്റർ കോർഡിനേറ്റർ ഷീന.എസ്.എസ്,സ്പെഷ്യൽ എഡ്യൂക്കേറ്റർ എം.ഷാമില,എസ്. എസ്.ജി ചെയർമാൻ കെ.എസ്.തുളസീധരൻ പിള്ള,മുൻ എച്ച്.എം ഷീജ.പി.എസ്,പൂർവ വിദ്യാർത്ഥി പ്രധിനിധി എം. കെ.രാധാകൃഷ്ണൻ,എസ്.എം.സി അംഗം സി.വി.നാരായണൻ നായർ,സ്റ്റാഫ് സെക്രട്ടറി മുനീറ.കെ,എസ്.ആർ.ജി കൺവീനർ അഞ്ജു.ടി,ഷംല.എസ്.ബി എന്നിവർ സംസാരിച്ചു.