തിരുവനന്തപുരം: മാനവരാശിക്കുമേൽ അധിനിവേശവും യുദ്ധവെറിയും ഏകാധിപത്യവും ഉയർത്തുന്ന ഭീഷണി തുറന്നുകാട്ടുന്ന 'അതിരുകൾ മാറ്റി വരയ്ക്കുന്നവർ' എന്ന നാടകം അരങ്ങിലെത്തിച്ച് കോട്ടൺഹിൽ സ്കൂൾ വിദ്യാർത്ഥികൾ.സാമ്രാജ്യത്വത്തിന്റെ ഇരകൾ യുദ്ധക്കളങ്ങളിൽ പിടഞ്ഞുവീഴുന്നതിനൊപ്പം ഏകാധിപത്യത്തോടുള്ള ആ ജനതയുടെ ചെറുത്തുനിൽപ്പും പ്രമേയത്തിൽ ഉൾപ്പെടുന്നു. അനന്യമായ ദൃശ്യഭാഷയാണ് നാടകത്തിന്റെ പ്രത്യേകത. ഇരകളും ഇരപിടിയന്മാരും ചത്തൊടുങ്ങുന്ന യുദ്ധങ്ങൾക്കപ്പുറത്ത് ഭൂമിയിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ തളിർക്കുന്നിടത്താണ് നാടകം സമാപിക്കുന്നത്.ഹൈസ്‌കൂൾ വിദ്യാർത്ഥികളായ അനസൂയ, അർക്കജ,നേഹ,ഗൗരി ലക്ഷ്മി,അദ്വൈത,മീനാക്ഷി,ഷാനി എന്നിവർ അരങ്ങിലെത്തി.ചാന്ദ്നി,ശിവാനി,ഉമ എന്നിവരായിരുന്നു പിന്നണിയിൽ.ബി.എം.ഷാജ് നിസാർ ആണ് നാടകം സംവിധാനം ചെയ്തത്.