കടയ്ക്കാവൂർ: കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടിയുടെ പേരിലുളള പുരസ്കാരങ്ങൾ നൽകി.കെ.എസ് ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ ജബ്ബാർ അദ്ധ്യക്ഷനായി. ഡോ. അജയൻ പനയറ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, ദളിത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ബി.എസ് അനൂപ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.നിഹാൽ ഷിഹാബുദ്ധീൻ,മണ്ഡലം പ്രസിഡന്റുമാരായ മോനി ശാർക്കര,സുനിൽ പെരുമാതുറ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയന്തി കൃഷ്ണ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മഹിൻ എം.കുമാർ,കീഴാറ്റിങ്ങൽ സന്തോഷ്, കടയ്ക്കാവൂർ കൃഷ്ണകുമാർ,എസ്.സുധീർ,എസ്.ദീപ,അഭിലാഷ് ഭജനമഠം,ഷിറാസ് മണനാക്ക്, മോഹന കുമാരി,സലീം വെഞ്ഞാറമൂട്, നാസി മുദ്ധീൻ മണനാക്ക്, രതിപ്രസന്നൻ,സജികുമാർ,എസ്.സുനിത,എസ്.സുരേഷ്,ജയന്തി സോമൻ,രാധാകൃഷ്ണ കുറുപ്പ്,എസ്.ഡാലി, വാഹിദുദീൻ,നാസ് മണനാക്ക്,എ.അൻഫാർ എന്നിവർ സംസാരിച്ചു.