obit

നെടുമങ്ങാട് : പൂവത്തൂർ ചെന്തുപ്പൂര് അരുവിക്കുഴി വീട്ടിൽ മിഥുൻ രാജ് (അപ്പൂസ്, 26) വാഹനാപകടത്തിൽ മരിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്.ഇന്നലെ രാവിലെ 6.30ന് പത്തനംതിട്ട കുളനട വച്ച് കണ്ടെയ്നർ ലോറി ബസിലിടിക്കുകയായിരുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് തിരികെ വരുമ്പോഴാണ് അപകടം.യാത്രക്കാർക്ക് പരിക്കില്ല.അഞ്ച് വർഷമായി മിഥുൻ ബസ് ഓടിക്കുകയാണ്. തിരുവല്ല താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കി രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 9.30ന് നെടുമങ്ങാട് ശാന്തിതീരത്തിൽ സംസ്കരിക്കും.രാജൻ- മിനി ദമ്പതികളുടെ മകനാണ്.സഹോദരൻ: മാധവ് രാജ്.