കല്ലമ്പലം: മൊഴി സാഹിത്യ കൂട്ടായ്‌മയുടെ എട്ടാം വാർഷികം ബഷീർ കഥോത്സവ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ബഷീർ കഥോത്സവ പുരസ്ക‌ാരത്തിന് കഥ ക്ഷണിച്ചു.വിദഗ്ദ്ധ സമിതി തിരഞ്ഞെടുക്കുന്ന ഒരു കഥയ്ക്ക് 10001 രൂപയും പ്രശസ്‌തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം ബഷീറിന്റെ ചരമദിനമായ ജനുവരി 21ന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ സമ്മാനിക്കും.കഥകൾ സെയ്‌ഫുദ്ദീൻ,സാഫല്യ,കല്ലമ്പലം പി.ഒ, തിരുവനന്തപുരം - 695605 എന്ന വിലാസത്തിൽ സെപ്റ്റംബർ 25-ന് മുമ്പ് അയക്കണം. കഥകൾ നാലുപേജിൽ കുറയാത്തതും ആറുപേജിൽ കവിയാത്തതുമായിരിക്കണം. ഫോൺ:8848774597, 9895430060.