1

നെയ്യാറ്റിൻകര: ഉദിയൻകുളങ്ങരെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നെയ്യാറ്റിൻകര നഗരസഭ കൃഷ്ണപുരം വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വാർഡിലെ കെ.എസ്.ഇ.ബി ഉദിയൻകുളങ്ങര സെക്ഷൻ ഭാഗത്തെ തോട്ടവാരം,മോഴിയാൻതോട്ടം പ്രദേശത്തെ തെരുവ് വിളക്കുകൾ കത്താത്തതിലും നിലാവ് പദ്ധതി പ്രകാരം സ്ഥാപിച്ച എൽ.ഇ.ഡി ലൈറ്റുകൾ 10 മാസമായിട്ടും അറ്റകുറ്റപണി നടത്താത്തതിലുമാണ് പ്രതിഷേധം.പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാമെന്ന,കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.