കോവളം: സുഗതകുമാരിയുടെ നവതിയാഘോഷങ്ങളുടെ ഭാഗമായി കുന്നുംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സുഗതസൂഷ്മ വനം പദ്ധതി സംഘടിപ്പിച്ചു. പൂമരത്തണൽ കോ-ഓർഡിനേറ്റർ സുനിൽ സുരേന്ദ്രന്റെ പക്കൽ നിന്നും ഔഷധ വൃക്ഷമായ നീർമരുത് ഏറ്റുവാങ്ങി ചിത്രകാരി ലെനി അരുൺ ഉദ്ഘാടനം ചെയ്തു. മേൽശാന്തി കൊടുങ്ങല്ലൂർ ശ്രീജിത്, കരിക്കകം വസന്തകുമാരി അമ്മ,കേരളകൗമുദി കോവളം ലേഖകൻ സി.ഷാജിമോൻ എന്നിവർ പങ്കെടുത്തു.