rain

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ, കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപവും പശ്ചിമ ബംഗാളിനും വടക്കു കിഴക്ക് ജാർഖണ്ഡിനും മുകളിലായുള്ള രണ്ട് ന്യൂനമർദ്ദങ്ങളുടെയും മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളതീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും ഫലമായാണിത്. മദ്ധ്യ, വടക്കൻ ജില്ലകളിലാകും കൂടുതൽ മഴ ലഭിക്കുക. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. മത്സ്യബന്ധനം പാടില്ല.