നെയ്യാറ്റിൻകര: അവണാകുഴി സ്വദേശി ഓട്ടോ ഡ്രൈവർ ദിനേശ് കുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോട്ടുകാൽ നെല്ലിമൂട് പെരിങ്ങോട്ടുകോണം നന്ദനത്തിൽ തമ്പി എന്ന് വിളിക്കുന്ന അനന്തു (23), അതിയന്നൂർ വെൺപകൽ തലക്കോട്ട് കൊല്ലം വിളാകത്ത് മേലെ പുത്തൻ വീട്ടിൽ സൈക്കോ എന്ന അഭിജിത്ത് (25),വെൺപകൽ ചുണ്ടവിളാകം ലക്ഷംവീട്ടിൽ അമ്പാടി ( അനന്തു ,19) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് പ്രതികളായ മൂന്നുപേരും നാട്ടിൽ അറിയപ്പെടുന്ന സാമൂഹ്യവിരുദ്ധന്മാരാണ്. നിരവധി ക്രിമിനൽ കേസിലെ പ്രതികളുമാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും, മയക്കുമരുന്ന് ലോബികളുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവർ ഇടയ്ക്കിടെ ജംഗ്ഷനിലും മറ്റും എത്തി ബഹളം ഉണ്ടാക്കുന്നതും പൊതുജനങ്ങൾക്ക് നേരെ കയ്യേറ്റം നടത്തുന്നതും പതിവാണ്.നെയ്യാറ്റിൻകര ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രവീൺ എസ്.ബി, എസ്.ഐ ആശിഷ് കുമാർ,ഗ്രേഡ് എസ് ഐ മാരായ ജിനു കുമാർ,സുരേഷ് കുമാർ,സി.പി.ഓമാരായ ലെനിൻ,രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.