തിരുവനന്തപുരം:നാടാർ സംയുക്ത സമിതി നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണയോഗം നടന്നു.നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ ഉദ്ഘാടനം ചെയ്തു.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,കെ.എൻ.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെ.ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.പുന്നക്കാട് തുളസീധരൻ (പ്രസിഡന്റ് ),ജയരാജ് (സെക്രട്ടറി) എന്നിവർ അടങ്ങുന്ന പതിനഞ്ച് അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു