land

തിരുവനന്തപുരം: സർവേ - ഭൂരേഖ വകുപ്പ് ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ ഫീസ് വർദ്ധിപ്പിച്ചു.

നികുതിയേതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് 25 സേവനങ്ങളുടെ ഫീസിൽ നേരിയ വർദ്ധന വരുത്തി ഉത്തരവായത്. ചെയിൻ സർവേയിലെ അടക്കം ജീവനക്കാർക്കുള്ള ചില സേവനങ്ങളും ഇതിൽ ഉൾപ്പെടും.

പ്രധാന സേവനങ്ങളും പുതിയ നിരക്കും : താലൂക്ക് മാപ്പ് (ഷീറ്റ് ഒന്നിന്) 700 രൂപ, ജില്ലാമാപ്പ് (ഷീറ്റ് ഒന്നിന്) 700 രൂപ, അളവ് പ്ളാൻ (മുൻ സർവേ -ഒരു ഷീറ്റ്) 510, ഫീൽഡ് മെഷർമെന്റ് സ്കെച്ച് (ഒരു സർവെ നമ്പരിന്) 500, ലാൻഡ് രജിസ്റ്റർ (ഒരു സബ്ഡിവിഷൻ) 255, സെറ്റിൽമെന്റ് രജിസ്റ്റർ (ഒരു സബ്ഡിവിഷൻ) 255, ബേസിക് ടാക്സ് രജിസ്റ്റർ (ഒരു സബ്ഡിവിഷൻ) 225, ഭൂമി കൈമാറ്റത്തിന് ഹാജരാക്കേണ്ട സർവേ മാപ്പ് അംഗീകരിക്കാൻ 300, അഡിഷണൽ പകർപ്പ് അംഗീകരിക്കാൻ-100.

ചെയിൻ സർവേ പരീക്ഷ പ്രൈവറ്റ് രജിസ്ട്രേഷന് (റവന്യൂസ്റ്റാഫ് )500, ചെയിൻ സർവേ /ഹയർ സർവേ സർട്ടിഫിക്കറ്റിന് -500രൂപ .