തിരുവനന്തപുരം: സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ അന്തേവാസികൾ സമാഹരിച്ച 5.20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കറക്ഷണൽ ഹോം സൂപ്രണ്ട് എസ്. സജീവ് തുക ജയിൽ ഡി.ജി.പി ബൽറാം കുമാർ ഉപാദ്ധ്യായയ്‌ക്ക് കൈമാറി. ദക്ഷിണമേഖല ഡി.ഐ.ജിയും സിക്ക ഡയറക്ടറുമായ ഡി. സത്യരാജ്, ജോയിന്റ് സൂപണ്ട് എ.അൽഷാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.