തിരുവനന്തപുരം: രത്നകല ഫാഷൻ ജൂവലേഴ്സിന്റെ ബാലരാമപുരത്തെ മെഗാ ഷോറൂം ഉദ്ഘാടനം സിനിമാ താരം നിഖില വിമലും ജൂവലറി മന്ദിരോദ്ഘാടനം മന്ത്രി ജി.ആർ. അനിലും നിർവഹിച്ചു. ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ ഭദ്രദീപം തെളിച്ചു. രത്നകല ഗ്രൂപ്പ് ചെയർമാൻ രത്നകല രത്നാകരൻ, മാനേജിംഗ് പാർട്ട്ണർ ശ്രീകല രത്നാകരൻ, എം.എൽ.എമാരായ എം. വിൻസെന്റ്, കെ. ആൻസലൻ, നിംസ് എം.ഡി ഫൈസൽ ഖാൻ, പെരിങ്ങമ്മല രാമചന്ദ്രൻ, ജമീല പ്രകാശം, ശബരി ഗ്രൂപ്പ് ചെയർമാൻ സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.