പൂവാർ: കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്തിൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിൽപ്പന നടത്തിയവർക്കെതിരെ നടപടിയെടുത്തു. പഞ്ചായത്തിന്റെ മാർക്കറ്റിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിൽപ്പന നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ് നടപടി. 10000 രൂപ വീതം പിഴ ചുമത്തിയതായി സെക്രട്ടറി അറിയിച്ചു.