k

തിരുവനന്തപുരം: നീതി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയാൽ നടൻ സിദ്ദിഖിനെതിരെ കേസുമായി മുന്നോട്ടു പോകുമെന്ന് രേവതി സമ്പത്ത്. എന്റെ തൊഴിലിനും സ്വപ്നങ്ങൾക്കും സുരക്ഷിതത്വം ലഭിക്കുമെന്ന ഉറപ്പ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. സിദ്ദിഖിന്റെ രാജി തന്ത്രത്തിന്റെ ഭാഗമാണെന്നാണു കരുതുന്നത്. നിഷ്‌കളങ്കനാണെന്നു വരുത്തി സിമ്പതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്.

നടൻ റിയാസ് ഖാനിൽനിന്ന് വളരെ മോശം അനുഭവം ഉണ്ടായെന്നും രേവതി മാദ്ധ്യമങ്ങളോടു പറഞ്ഞു. ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു. ഒരു ഫോട്ടോഗ്രാഫറിന്റെ കൈയിൽനിന്ന് എന്റെ അനുവാദമില്ലാതെ ഫോൺ നമ്പർ വാങ്ങിയാണ് വിളിച്ചത്. രാത്രി ഫോണിൽ വിളിച്ച് വൃത്തികേടുകൾ പറഞ്ഞു. സെക്സ് ചെയ്യാൻ ഇഷ്ടമാണോ എന്നു ചോദിച്ചു. ഏതു പൊസിഷനാണ് ഏറ്റവും ഇഷ്ടം എന്നൊക്കെയാണ് ചോദിച്ചത്. 9 ദിവസം കൊച്ചിയിലുണ്ടെന്നും നിങ്ങൾക്കു താത്പര്യമില്ലെങ്കിൽ കൂട്ടുകാരെ ആരെയെങ്കിലും ഒപ്പിച്ചു തന്നാൽ മതിയെന്നും റിയാസ് ഖാൻ പറഞ്ഞു. അതുകേട്ട് ‌ഞെട്ടിപ്പോയി- രേവതി പറഞ്ഞു.