bale

മുടപുരം: പുരവൂർ ഗവൺമെന്റ് എസ്.വി.യു .പി സ്കൂളിൽ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച പ്രീ- പ്രൈമറി ശാക്തീകരണ പദ്ധതിയായ ബാലയുടെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു.കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർ ലീന പദ്ധതി വിശദീകരണം നടത്തി.ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ ,ആറ്റിങ്ങൽ എ.ഇ.ഒ സജി ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആശ,അനന്തകൃഷ്ണൻ,ആറ്റിങ്ങൽ ബി,ആർ.സിയിലെ ഫിറോഷ് രവി ,കിരൺ ആനന്ദ്,എസ്.എം.സി ചെയർമാൻ ഷാബു.വി.എസ് ,വികസന കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രഥമ അദ്ധ്യാപിക ബിന്ദു.കെ.ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുൽഫത് നന്ദിയും പറഞ്ഞു.