ബാലരാമപുരം:ബാലരാമപുരം വിഴിഞ്ഞം റോഡിൽ കൈരളി ഗാർഡൻസിനുസമീപം മത്സ്യവില്പന കേന്ദ്രത്തിൽ നിന്ന് ഫൈബർ ബോക്സുകൾ മോഷ്ടിച്ച കേസിൽ മദ്ധ്യവയസ്കൻ ബാലരാമപുരം പൊലീസ് പിടിയിലായി.പയറ്റുവിള പുലിയൂർക്കോണം ഷാനവാസ് മൻസിലിൽ ഷാനവാസാണ് (51) പിടിയിലായത്.കഴിഞ്ഞ 23ന് രാവിലെ 10നും 24ന് ഉച്ചയ്ക്കുമിടയിലാണ് മോഷണം നടന്നത്.ആർ.സി സ്ട്രീറ്റിൽ തോട്ടത്ത് വിളാകത്ത് രാജന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.ഫൈബർ ബോക്സുകൾ ഷാനവാസ് ഓട്ടോയിൽ കടത്തിയതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.എസ്.എച്ച്.ഒ ശ്യാം,എസ്.ഐ ജ്യോതി സുധാകർ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്.മെഡിക്കൽ കോളേജ്,പൂന്തുറ,വിഴിഞ്ഞം, കോവളം,ബാലരാമപുരം എന്നീ സ്റ്രേഷനുകളിൽ നിലവിൽ ഒമ്പതോളം കേസ് ഷാനവാസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.