കടയ്ക്കാവൂർ: വക്കം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്. എസ്. ദ്വിദിന മിനി ക്യാമ്പിൽ ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടന്നു. മെഡിക്കൽ ക്യാമ്പിന് വക്കം ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസറായ ഡോ.ഗ്ലോറി, ഡോ. രമാദേവി, ഡോ. ജ്യോതിലക്ഷ്മി എന്നിവർ നേതൃത്വം നൽകി. വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് സമം ശ്രേഷ്ഠം എന്ന പ്രോജക്ടിൽ സമത്വ ജ്വാലയും ജെൻഡർ പാർലമെന്റും നടത്തി. ക്യാമ്പിൽ വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ യദുകൃഷ്ണ ജലജന്യ രോഗങ്ങളെക്കുറിച്ച് ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. എൻ.എസ്.എസ് ക്യാമ്പിന് പ്രിൻസിപ്പൽ ബിനിമോളും എൻ.എസ്.എസ് പോഗ്രാം ഓഫീസർ സുജിത്തും നേതൃത്വം നൽകി.