പള്ളിക്കൽ:പകൽക്കുറി മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് ഇത്തിക്കരയാറിൽ കാണാതായ .കൊട്ടിയംമുക്ക് രാമചന്ദ്രൻ(49),മാരൻകോട് ധർമ്മരാജൻ(48)എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ രാവിലെ 9മണിയോടെ സ്കൂബാ ടീം കണ്ടെത്തി.
നെല്ലിവിളാകത്ത് വീട്ടിൽ രഘുവരൻ നായരുടെ മകനായ രാമചന്ദ്രൻ പെയിന്റിംഗ് തൊഴിലാളിയാണ്.രാഷ്ട്രീയ പാർട്ടികൾക്കും ചുവരെഴുത്തിനായി പോകുമായിരുന്നു.ഭാര്യ അംഗൻവാടി വർക്കർ ഊർമിള.മക്കൾ സരിഗ,നിസരി.
പെയിന്റിംഗ് തൊഴിലാളിയായ ധർമ്മരാജൻ ആർച്ചാലാൻഡിൽ കൃഷ്ണൻകുട്ടിഉണ്ണിത്താന്റെ മകനാണ്.ഭാര്യ സരിത,മക്കൾ ആർച്ചാ രാജ്,അർജുൻ രാജ്. മൃതദേഹങ്ങൾ സംസ്കരിച്ചു.
ചിത്രം (1) രാമചന്ദ്രൻ
ചിത്രം (2) ധർമരാജൻ