hi

പാങ്ങോട്:പാങ്ങോട് കെ.വി.യു.പി.എസിൽ പുതുതായി നിർമ്മിക്കുന്ന എ.സി ബഹുനില മന്ദിരത്തിന്റെയും ടർഫിന്റെയും സ്വിമ്മിംഗ് പൂളിന്റെയും നിർമ്മാണോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ മാനേജർ എ.ജി.നൗഷാദ്,സ്വാഗതസംഘം ചെയർമാനും പാങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എം.എം.ഷാഫി,വാമനാപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എം.റാസി,പി.ടി.എ പ്രസിഡന്റ് അബൂബേക്കർ,പാങ്ങോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.ബാബു,ഹാഷിം പഴവിള,ഹക്കിം പാങ്ങോട്,നജീബ് പാങ്ങോട്,ഷാജഹാൻ പാങ്ങോട്,സ്‌കൂൾ പ്രഥമാദ്ധ്യാപകൻ അനീഷ് എം.വി.പാലോട് ബി.ആർ.സി ബി.പി.സി ബൈജു തുടങ്ങിയവർ പങ്കെടുത്തു.ആറു കോടി ചെലവിൽ സ്‌കൂൾ മാനേജ്‌മെന്റാണ് ആധുനിക രീതിയിലുള്ള ഭൗതിക സാഹചര്യം ഒരുക്കുന്നത്.