hi

കിളിമാനൂർ:ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കിളിമാനൂർ ഇരട്ടച്ചിറ ചീനിവിള വീട്ടിൽ കെ.ലീല (70) ആണ് മരിച്ചത് .കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ സംസ്ഥാനപാതയിൽ ഇരട്ടച്ചിറയിൽ ആയിരുന്നു അപകടം.പാൽ വാങ്ങാൻ പോയ ഇവരെ നിയന്ത്രണംവിട്ട ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് എത്തിച്ചങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിച്ചു. ഭർത്താവ്: ശിവദാസൻ .മക്കൾ: ദിലീപ് കുമാർ, കണ്ണൻ മരുമക്കൾ : അനുശ്രീ, ശില.