കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ പെൻഷൻ പദ്ധതിയെ
മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് വിശകലനം ചെയ്യുന്നു
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ പെൻഷൻ പദ്ധതിയുടെ സൂഷ്മമായ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. എന്നിരുന്നാലും നിലവിലെ ദേശീയ പെൻഷൻ പദ്ധതി (എൻ.പി.എസ്) യെക്കാൾ മെച്ചമാണ് പുതിയ പദ്ധതിയെന്നാണ് മനസിലാക്കുന്നത്. നിലവിലെ പെൻഷൻ പദ്ധതിയെക്കാൾ കൂടുതൽ കുറഞ്ഞപെൻഷൻകാർക്കുള്ള തുകയിൽ കിട്ടും. ഫാമിലിപെൻഷനും അധികമുണ്ട്. അതോടൊപ്പം വിരമിക്കൽ ആനുകൂല്യം കുറയ്ക്കാതെ നിലനിറുത്തുന്നുമുണ്ട്. വിശദമായ വിവരങ്ങൾ വരുന്നമുറയ്ക്ക് മാത്രമേ അതിന്റെ മറ്റു വശങ്ങൾ മനസിലാക്കാൻ കഴിയുകയുള്ളു.
പുതിയ പെൻഷൻ പദ്ധതി കേരളത്തിന് നടപ്പാക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ദേശീയ തലത്തിൽ പുതിയ പെൻഷൻ പദ്ധതി വരുമ്പോൾ അതിൽ നിന്ന് വേറിട്ടു നിൽക്കാൻ കേരളത്തിനാകില്ല.മാത്രമല്ല എൻ.പി.എസിനെതിരെ സംസ്ഥാനത്ത് ജീവനക്കാർക്കിടയിൽ അതൃപ്തിയുമുണ്ട്. ഈ സാഹചര്യത്തിൽ പുതിയ പെൻഷൻ പദ്ധതി മെച്ചമാണെങ്കിൽ അത് സ്വീകരിക്കാൻ കേരളം നിർബന്ധിതമാകും.
കൂടാതെ എൻ.പി.എസിൽ നിന്ന് കേന്ദ്രസർക്കാർ യു.പി.എസ് പെൻഷൻ പദ്ധതിയിലേക്ക് മാറുമ്പോൾ ദേശീയ തലത്തിൽ പെൻഷൻ ഫണ്ട് മാനേജ്മെന്റ് വെല്ലുവിളിയായി തീരും. കേരളം യു.പി.എസിലേക്ക് മാറിയില്ലെങ്കിൽ എൻ.പി.എസ് ഫണ്ട് മാനേജ്മെന്റ് കേരളം നേരിട്ട് നിർവ്വഹിക്കുകയോ, കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പരിമിതമായ സൗകര്യം വിനിയോഗിക്കുകയോ വേണ്ടിവരും. അത് ജീവനക്കാരുടെ താത്പര്യങ്ങൾക്ക് ഗുണകരമാകുമെന്ന് കരുതുക വയ്യ.
അതേസമയം സ്റ്റാറ്റ്യൂട്ടറി പെൻഷൻ വ്യവസ്ഥയിലേക്ക് തിരിച്ചുപോകണമെന്നാണ് ജീവനക്കാരുടേയും സംഘടനകളുടേയും ശക്തമായ ആവശ്യം.എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്ഥാനസർക്കാരിന് സ്റ്റാറ്റ്യൂട്ടറി പെൻഷൻ രീതിയിലേക്ക് തിരിച്ചുപോകാനാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നാണ് മനസിലാക്കുന്നത്.
വിമുഖതയ്ക്ക് കാരണം സാമ്പത്തിക ബാദ്ധ്യതതന്നെയാണ്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ സർക്കാരിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുക്കാനാകില്ല. ഈ പെൻഷൻ പദ്ധതിയുണ്ടാക്കുന്ന താങ്ങാനാകാത്ത സാമ്പത്തിക ബാദ്ധ്യതയാണ് കേന്ദ്ര,സംസ്ഥാന സർക്കാരുകളെ പിന്നാക്കം വലിക്കുന്നത്. ജനങ്ങളുടെ ആയുസ് കൂടുകയും ജീവിതച്ചെലവ് വർദ്ധിക്കുന്നത് അനുസരിച്ച് ക്ഷാമാശ്വാസം കൂടുന്നതും പെൻഷൻ ചെലവ് കുത്തനെ വർദ്ധിക്കുന്നതിന് കാരണമാകും.ക്ഷാമാശ്വാസം പുതിയ യു.പി.എസ് പെൻഷൻ പദ്ധതിയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതിന്റെ ബാദ്ധ്യത സർക്കാരുകൾക്ക് ചുമക്കേണ്ടിവരുന്നില്ല.
അതേസമയം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ നിന്ന് 2013ൽ എൻ.പി.എസിലേക്ക് മാറിയതുപോലെയല്ല എൻ.പി.എസിൽ നിന്ന് യു.പി.എസ് പെൻഷൻ പദ്ധതിയിലേക്ക് മാറുന്നത്. അത് തികച്ചും സങ്കീർണ്ണമായ നടപടിയാണ്. പുതിയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതം കൂട്ടുന്നില്ല. എന്നാൽ സർക്കാർ വിഹിതം വർദ്ധിപ്പിക്കുന്നുണ്ട്. കേന്ദ്രസർക്കാർ 14%ൽ നിന്ന് 18.5% ആയി വർദ്ധിപ്പിക്കുകയാണ്. അത്രയും തുകയുടെ ബാദ്ധ്യത സംസ്ഥാനസർക്കാർ വഹിക്കേണ്ടിവരും. ഒരുപക്ഷേ, മുൻകാലപ്രാബല്യത്തോടെ തന്നെ നൽകേണ്ടിവരും.അത് വൻ സാമ്പത്തിക ചെലവാണുണ്ടാക്കുക.
പുതിയ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട എസ്.എം.വിജയാനന്ദിന്റെ സ്റ്റോറിക്ക് ഒപ്പം ഉപയോഗിക്കാവുന്ന ടേബിൾ
1.പെൻഷൻ
2.ജീവനക്കാരുടെ വിഹിതം
3.പെൻഷൻ കമ്മ്യൂട്ട് ചെയ്യാവുന്നത്
4.ജി.പി.എഫ്
5.ഗ്രാറ്റുവിറ്റി
6.ക്ഷാമാശ്വാസം
7.വി.ആർ.എസ് എടുത്താലുള്ള പെൻഷൻ
8.കുറഞ്ഞപെൻഷൻ
9.സർവ്വീസിലിരുന്ന് മരിച്ചാലുള്ള കുടുംബപെൻഷൻ
#പഴയ പെൻഷൻ പദ്ധതി(സാറ്റ്യൂറ്ററി പെൻഷൻ)
1.അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി
2.വേണ്ട
3.അർഹമായത് മുഴുവൻ
4.ഉണ്ട്.
5.കിട്ടും
6.വർഷത്തിൽ രണ്ടുതവണ കൂട്ടികിട്ടും
7.വി.ആർ.എസ്.എടുക്കുന്ന ദിവസം മുതൽ പെൻഷൻ
8.9000 രൂപ
9.അടിസ്ഥാനശമ്പളത്തിന്റെ 60% അല്ലെങ്കിൽ 30%കുടുംബപെൻഷൻ
#നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതി(എൻ.പി.എസ്)
1.ശമ്പളവുമായി ബന്ധമില്ല,പെൻഷൻഫണ്ടിലെ തുകയ്ക്ക് അനുപാതികം
2.10%
3.60% മാത്രം
4.ഇല്ല,
5.കിട്ടും
6.ഇല്ല.
7.പെൻഷൻഫണ്ട് വിഹിതത്തിന്റെ 20%കിട്ടും,തുടർന്ന് പെൻഷനും കിട്ടും
8.ഇല്ല,
9.60വയസാകുന്ന കാലംവരെ അടിസ്ഥാനശമ്പളത്തിന്റെ പകുതി,പിന്നീട് 30%കുടുംബപെൻഷൻ
#പുതിയ പെൻഷൻ പദ്ധതി(യു.പി.എസ്)
1.അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി
2.10%
3.തീരുമാനിച്ചിട്ടില്ല.
4.ഇല്ല.
5.കിട്ടും
6.വർഷത്തിൽ രണ്ടുതവണ കൂട്ടികിട്ടും
7.വിരമിക്കാനുള്ള പ്രായമാകുന്നദിവസം മുതൽ പെൻഷൻ
8.10000രൂപ
9.30%കുടുംബപെൻഷൻ