ഷാഹി കബീർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യവും ദിലീഷ് പോത്തനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോസഫ് എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച് ഇലവീഴാപൂഞ്ചിറയിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ ഷാഹി കബീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. രാജേഷ് മാധവൻ, സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഡ്രാമ-ത്രില്ലർ ജേണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ ലതീഷ് അമ്പാട്ട്, രഞ്ജിത് ഇ.വി.എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് നിർമ്മാണം.
മനേഷ് മാധവനാണ് ഛായാഗ്രഹണം. സംഗീതം അനിൽ ജോൺസൺ. ഗാനങ്ങൾ വിനായക് ശശികുമാർ. മേക്കപ്പ് റോണക്സ് സേവ്യർ. പി.ആർ.ഒ എ.എസ് ദിനേശ്.
അതേസമയം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് ആണ് ഷാഹി കബീറിന്റെ രചനയിൽ എത്തിയ രണ്ടാമത്തെ ചിത്രം. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു. ഇലവീഴാപൂഞ്ചിറയിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരവും കുഞ്ചാക്കോ ബോബൻ നായകനായ നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസറാണ് ഷാഹി കബീറിന്റെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.