തിരുവനന്തപുരം: അടുത്ത വർഷം കെ.എസ്.ഇ.ബിയുടെ കൈവശം വന്നുചേരാനുള്ള
പത്തനംതിട്ടയിലെ മണിയാർ ജലവൈദ്യുത പദ്ധതി സ്വകാര്യ മേഖലയിൽ നിലനിറുത്താൻ രഹസ്യനീക്കമെന്ന് ആക്ഷേപം.
കാർബോറാണ്ടം മുരുഗപ്പ ഗ്രൂപ്പാണ് ബിൽഡ്-ഓൺ-ഓപറേറ്റ്-ട്രാൻസ്ഫർ പദ്ധതി പ്രകാരം ഇതു നിർമ്മിച്ചത്.കരാർ അനുസരിച്ച് 2025ൽ പദ്ധതി കെ.എസ്.ഇ.ബിക്ക് വിട്ടുകൊടുക്കണം.എന്നാൽ കാലാവധി നീട്ടണമെന്ന കാർബോറാണ്ടത്തിന്റെ ആവശ്യം അംഗീകരിച്ചുകൊടുക്കാനാണ് കെ.എസ്.ഇ.ബിക്ക് താത്പര്യമെന്നാണ് ആക്ഷേപം.
1990ൽ സർക്കാർ നയത്തിൽ മാറ്റം വരുത്തിയത് പ്രകാരമാണ് നദീജലം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള അനുമതി നിശ്ചിത വ്യവസ്ഥകളോടെ സ്വകാര്യസ്ഥാപനത്തിന് നൽകിയത്. 22കോടിരൂപ ചെലവഴിച്ചാണ് മണിയാറിലെ ജലം ഉപയോഗിച്ച് പത്തനംതിട്ട വടശേരിക്കരയിൽ മൂന്ന്ജനറേറ്ററുകളോടുകൂടിയ കാപ്റ്റീവ് ജലവൈദ്യുതപദ്ധതി കാർബോറാണ്ടം മുരുഗപ്പ ഗ്രൂപ്പ് സ്ഥാപിച്ചത്.
കറണ്ട് കൊച്ചിയിലെ
കമ്പനിയിലേക്ക്
# കെ.എസ്.ഇ.ബി.യുടെ ട്രാൻസ്മിഷൻ ലൈനുകളിലൂടെ കൊച്ചിയിലെ കാർബോറാണ്ടം ഫാക്ടറിയിലേക്കാണ് വൈദ്യുതി കൊണ്ടുപോകുന്നത്.
പ്രവർത്തനം തുടങ്ങി 30വർഷം പൂർത്തിയാവുമ്പോൾ നിലയം കെ.എസ്.ഇബിക്ക് കൈമാറണമെന്നാണ് കരാർ.
36 മെഗാ വാട്ട്:
സ്ഥാപിതശേഷി
12 മെഗാവാട്ട്:
പ്രതിദിന ഉത്പാദനം
Rs.20 കോടി:
പ്രതിവർഷം
ഉത്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ വല
#ജനകീയ പ്രക്ഷോഭം
കരാർ കാലാവധി കഴിഞ്ഞും സ്ഥാപനം കൈവശംവച്ച് കൊള്ളലാഭം കൊയ്യാൻ സ്വകാര്യകമ്പനിയെ അനുവദിക്കുന്നത് കെ. എസ്. ഇ. ബിയോടും ഉപഭോക്താക്കളോടും കാട്ടുന്ന കടുത്ത അനീതിയും സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധവുമായതിനാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ ജനറൽ സെക്രട്ടറി എ.വി.വിമൽചന്ദ് അറിയിച്ചു. പത്തനംതിട്ടയിൽ ഇന്ന് പ്രതിഷേധ ജാഥയും വൈദ്യുതി ഭവന് മുൻപിൽ ജാഗ്രതാ സദസ്സും സംഘടിപ്പിക്കും.