ആറ്റിങ്ങൽ: നാലുമുക്ക് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്ന ഷിബുവിന്റെ കുടുംബത്തിന് കൈത്താങ്ങായി പൂർവ വിദ്യാർത്ഥി കൂട്ടായ്‌മ. അവനവഞ്ചേരി ഹൈസ്‌കൂളിലെ 1999ലെ പത്താം ക്ലാസ് കൂട്ടായ്‌മയാണ് 1.84 ലക്ഷം രൂപ സമാഹരിച്ചു നൽകിയത്. കഴിഞ്ഞ വർഷമാണ് ഷിബു മരിച്ചത്. ഷിബുവിന്റെ മകൾ അളകനന്ദയുടെ (6) പേരിൽ മ്യൂച്ചൽ ഫണ്ടാക്കിയാണ് തുക കൈമാറിയത്.
സ്‌കൂളിലെ മുൻ അദ്ധ്യാപിക കെ.സുധ തുക നിക്ഷേപിച്ചതിന്റെ രേഖകൾ അളകനന്ദയ്‌ക്ക് നൽകി. ചാത്തന്നൂർ സ്‌കൂളിലെ അദ്ധ്യാപകനും ഷിബുവിന്റെ അയൽവാസിയുമായ സുരേഷ്,പൂർവ വിദ്യാർത്ഥികളുടെ പ്രതിനിധികളായ അനീഷ് ബാബു,അനീഷ് എസ്.എസ്,അഭിലാഷ് കെ.എസ് എന്നിവർ പങ്കെടുത്തു.