ddd

തിരുവനന്തപുരം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ബി.ഇ.എ) സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വിളപ്പിൽ പഞ്ചായത്തിലെ ചൊവ്വള്ളൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പറമ്പുംതല സബ് സെന്ററിൽ നിർമ്മിച്ച ഹാൾ എ.ഐ.ബി.ഇ.എ ദേശീയ ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കടചലം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ വിളപ്പിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.എ.ഐ.ബി.ഇ.എ ജോയിന്റ് സെക്രട്ടറിയും എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറിയുമായ ബി.രാംപ്രകാശ്, എ.കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.എസ്.കൃഷ്ണ,സംസ്ഥാന വൈസ് പ്രസിഡന്റ് ഹേമലത,വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനൻ,എ.കെ.ബി.ഇ.എഫ് സംസ്ഥാന ട്രഷറർ ജയപ്രകാശ്,വൈസ് പ്രസിഡന്റ് ഹേമലത,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫ്ലോറൻസ് സരോജം,ചൊവ്വള്ളൂർ വാർഡ് മെമ്പർ ചന്ദ്രബാബു,എ.കെ.ബി.ഇ.എഫ് ജില്ലാ സെക്രട്ടറി സുബിൻ ബാബു എന്നിവർ പങ്കെടുത്തു.വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ സഹായവും എ.ഐ.ബി.ഇ.എ നൽകും.

അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പൊതു ആരോഗ്യമേഖലയിൽ

നിരവധി പദ്ധതികളാണ് നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.എ.ഐ.ബി.ഇ.എയുടെ സംസ്ഥാന ഘടകമായ എ.കെ.ബി.ഇ.എഫിന്റെ നേതൃത്വത്തിലും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി നൽകാനും എല്ലാ ജില്ലകളിലെയും പൊതു ആരോഗ്യമേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി.