adeekkalam

മുടപുരം: സി.പി.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ആറ്റിങ്ങൽ ഏരിയായിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. കൂന്തള്ളൂർ ലോക്കൽ കമ്മിറ്റിയിലെ അടീക്കലം ബ്രാഞ്ച് സമ്മേളനത്തിനാണ് തുടക്കംകുറിച്ചത്.ആറ്റിങ്ങൽ ഈസ്റ്റ്,വെസ്റ്റ്,ഇടയ്ക്കോട്,മുദാക്കൽ,കിഴുവിലം,കൂന്തള്ളൂർ,ശാർക്കര,ചിറയിൻകീഴ്, കടയ്ക്കാവൂർ,അഞ്ചുതെങ്ങ്,വക്കം എന്നീ 11 ലോക്കൽ കമ്മിറ്റികളിലെ 147 ബ്രാഞ്ച് കമ്മിറ്റികൾ ഏരിയാ കമ്മിറ്റിക്ക് കീഴിലുണ്ട്. സെപ്തംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങൾ ആരംഭിക്കും. നവംബർ 20,21,22 തീയതികളിൽ ഏരിയാസമ്മേളനം നടക്കും.

ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്ന അടീക്കലം ബ്രാഞ്ച് സമ്മേളനം ജില്ലാപഞ്ചായത്ത് മെമ്പറും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. രാജേഷ് തങ്കൻ അദ്ധ്യക്ഷനായി. പാർട്ടി ഏരിയാകമ്മിറ്റിയംഗങ്ങളായ ജി.വേണുഗോപാലൻ നായർ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരീഷ് ദാസ്,ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.എസ്.ബിജു,എസ്.അനിൽകുമാർ,സുകുമാരൻ നായർ എന്നിവർ പങ്കെടുത്തു. മുതിർന്ന പാർട്ടി മെമ്പർ ദാസൻ പതാകയുയർത്തി. ദിദി രക്തസാക്ഷി പ്രമേയവും സ്വപ്ന അനുശോചനപ്രമേയവും അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷീജ.കെ.എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി കെ.എസ്. ശ്രീജയെ തിരഞ്ഞെടുത്തു.