ബാലരാമപുരം: സംസ്ഥാന സർക്കാർ നിയമനങ്ങളിലും പ്രൊഫഷണൽ കോളേജ് പ്രവേശനത്തിലും മെറിറ്റിന്റെ മികവിൽ ജനറൽ ക്വാട്ടയിൽ പ്രവേശനം തേടുന്ന പിന്നാക്ക - പട്ടിക ജാതി വിഭാഗക്കാരെ തന്ത്രപൂർവ്വം സംവരണ ക്വാട്ടയിലേക്ക് മാറ്റി സംവരണം അട്ടിമറിക്കുന്ന രീതി അടിയന്തരമായി നിറുത്തണമെന്ന് എസ്. ആർ. പി സംസ്ഥാന സെക്രട്ടറി അഡ്വ. എ. എൻ. പ്രേംലാൽ സർക്കാരിനോട് ആവശ്യപ്പെട്ടു.