തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം വടക്കൻ ജില്ലകളിൽ ഒറ്രപ്പെട്ട ശക്തമായ മഴ ലഭിക്കും. മ​ദ്ധ്യ,​കി​ഴ​ക്കൻ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​തീ​ര​ത്തി​ന് ​സ​മീ​പ​വും​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​നും​ ​വ​ട​ക്കു​ ​കി​ഴ​ക്ക് ​ജാ​ർ​ഖ​ണ്ഡി​നും​ ​മു​ക​ളി​ലാ​യു​ള്ള​ ​ര​ണ്ട് ​ന്യൂ​ന​മ​ർ​ദ്ദ​ങ്ങ​ളു​ടെ​യും​ ​മ​ഹാ​രാ​ഷ്ട്ര​ ​തീ​രം​ ​മു​ത​ൽ​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​തീ​രം​ ​വ​രെ​യു​ള്ള​ ​ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​യു​ടെ​യും​ ​ഫ​ല​മാ​യാ​ണി​ത്.​ ഇന്ന് കണ്ണൂർ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. വ്യഴാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്രൊരു ന്യൂനമർദ്ധവും രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.