ചിറയിൻകീഴ്: പട്ടികജാതി വിഭാഗങ്ങളെ ആശങ്കയിലേയ്ക്ക് നയിക്കുന്ന കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം വേണമെന്നും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്നും കെ.പി.എം.എസ് ചിറയിൻകീഴ് യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ആലംകോട് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് ബാബുരാജ് മുദാക്കലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് തൈക്കാട് കൃഷ്ണൻകുട്ടി, ജില്ലാ സെക്രട്ടറി തെറ്റിയാർ രവീന്ദ്രൻ,സംസ്ഥാന ഭാരവാഹികളായ ചാലക്കുഴി ഗോപി,ചെറുവയ്ക്കൽ തുളസീധരൻ,മടവൂർപ്പാറ സുധാകരൻ,പമ്മംകോട് തുളസി,മംഗലപുരം സുദർശനൻ,ശ്രീകാര്യം കുഞ്ഞുമോൻ തുടങ്ങിയവർ പങ്കെടുത്തു.ചിറയിൻകീഴ് യൂണിയൻ ഭാരവാഹികളായി ബാബുരാജ് മുദാക്കൽ (പ്രസിഡന്റ്),ജയശ്രീ പഴഞ്ചിറ,സതീശൻ പെരുങ്ങുഴി (വൈസ് പ്രസിഡന്റുമാർ),പ്രകാശൻ കൂന്തള്ളൂർ (സെക്രട്ടറി),സനൽ പമ്മംകോട്,ശോഭനൻ കടുവാക്കരക്കുന്ന്(അസിസ്റ്റന്റ് സെക്രട്ടറിമാർ),മുരളി കൊച്ചുപരുത്തി (ട്രഷറർ) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോകൾ നൽകി.