തിരുവനന്തപുരം: തിരുവനന്തപുരം - നാഗർകോവിൽ റെയിൽപാത വികസനവുമായി ബന്ധപ്പെട്ട് തമലം ത്രിവിക്രമംഗലം പാപ്പനംകോട് റോഡിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന അണ്ടർപാസിന് പകരം ഓവർബ്രിഡ്ജ് നിർമ്മിക്കണമെന്ന് കോഓർഡിനേഷൻ ഒഫ് തമലം റസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അണ്ടർപാസ് നിർമ്മിച്ചാൽ മഴക്കാലത്ത് കരമനയാറിൽ നിന്ന് റോഡിൽ വെള്ളം കയറി വെള്ളക്കെട്ടുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.വിഷയം സൂചിപ്പിച്ച് ശശിതരൂർ എം.പി.ക്ക് കോ ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയിരുന്നു.ഇതുപ്രകാരം റെയിൽവേ ബോർഡ് ചെയർപേഴ്‌സൺ, റെയിൽവേ ഡിവിഷണൽ മാനേജർ എന്നിവർക്ക് ശശിതരൂർ എം.പി കത്ത് നൽകി.