തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ 10 കോടി രൂപ നൽകി. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (70 ലക്ഷം), കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി യു) സംസ്ഥാന കമ്മിറ്റി (65 ലക്ഷം), അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ രണ്ടാം ഗഡു (23 ലക്ഷം), ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ (10,45,000), കണ്ണൂർ ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (10 ലക്ഷം), ജെഞ്ചൂർ സെക്യൂരിറ്റി എൽ.എൽ.പി, പൂങ്കുന്നം (10 ലക്ഷം),
ലോക കേരളസഭ അംഗവും ബ്രൂണൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വ്യവസായിയുമായ രവി ഭാസ്‌കർ (10 ലക്ഷം) തുടങ്ങിയവരും ഇന്നലെ സംഭാവന നൽകി.