ktr

കുറ്റിച്ചൽ: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ ജംഗ്ഷനോടനുബന്ധിച്ചുള്ള ഓടയിൽ മലിന ജലം കെട്ടിക്കിടക്കുന്നു. മലിനജലത്തിൽ ഈച്ചയും കൊതുകും പെരുകുകയാണ്.ഓടയ്ക്ക് സമീപത്തെ കലുങ്ക് ബ്ലോക്കായതാണ് മലിനജലം കെട്ടിക്കിടക്കാൻ കാരണം.മഴക്കാലമാകുമ്പോൾ വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന മഴവെള്ളവും,ചപ്പുചവറുകളും, പ്ലാസ്റ്റിക്കും ഓടയിൽ നിറഞ്ഞാണ് കലുങ്ക് ബ്ലോക്കായത്.

കൊച്ചുകുട്ടികളടക്കം നിരവധിപേർ താമസിക്കുന്ന പ്രദേശത്താണ് ഈ ദുരവസ്ഥ.പഞ്ചായത്തിന്റെ ആരോഗ്യ വിഭാഗം ജീവനക്കാരുണ്ടെങ്കിലും പലപ്രാവശ്യം നാട്ടുകാർ പരാതി പറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ലെന്ന് പരാതിയുണ്ട്.ഓട വൃത്തിയാക്കി കലുങ്കിലെ ബ്ലോക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിതവണ ആര്യനാട് പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എൻജിനിയർ ഓഫീസിൽ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.