andoor

തിരുവനന്തപുരം: കേരളം ദേശീയ മാതൃകയാക്കി മാറ്റിയ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർക്കുകയും ലോകത്തിന് മുന്നിൽ തലയുയർത്തി നിന്ന കേരളം തലകുനിക്കേണ്ട അവസ്ഥയിലെത്തിക്കുകയും ചെയ്തതാണ് എൽ.ഡി.എഫ് ഭരണത്തിന്റെ സംഭാവനയെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.

അണ്ടൂർകോണം പഞ്ചായത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സഹകാരികളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡ്വ.എം.മുനീർ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ എം.എ.വാഹിദ്,അഡ്വ.അൽത്താഫ്,കൊയ്തൂർകോണം സുന്ദരൻ,ഭുവനേന്ദ്രൻ നായർ,കൃഷ്ണൻകുട്ടി നായർ,പുഷ്പാ വിജയൻ,വിവേക്,കുന്നുംപുറം വഹീദ്.ഡി,കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ: അണ്ടൂർകോണം പഞ്ചായത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സഹകാരികളുടെ കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു