1

വിഴിഞ്ഞം: എൽ.ഡി.എഫ് മുൻ ജില്ലാ കൺവീനറും ജനതാദൾ നേതാവുമായ വി.ഗംഗാധരൻ നാടാർക്ക് നാട് വിട നൽകി. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ ആയിരുന്നു സംസ്കാരം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, മന്ത്രി വി. ശിവൻകുട്ടി, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എ.എ. റഹീം എം.പി, മന്ത്രി ജി.ആർ.അനിൽ, സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി. രാജേന്ദ്രകുമാർ, ജി. സ്റ്റീഫൻ എം.എൽ.എ, ആന്റണി രാജു എം.എൽ.എ, എം. വിൻസന്റ് എം.എൽ.എ, പ്രകാശ് ബാബു, സുരേന്ദ്രൻ പിള്ള, കെ.പി. മോഹനൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ, കെ.രാജൻ,എസ്.പി. ദീപക്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. അനൂപ്, ഡി. സുരേഷ് കുമാർ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകുന്നേരം മുക്കോല ജംഗ്ഷനിൽ അനുസ്മരണ യോഗം ചേർന്നു.