തിരുവനന്തപുരം; വിദേശ പക്ഷികളും ജന്തുക്കളും വളർത്തുന്നവർ അവയുടെ ഉടമസ്ഥാവകാശത്തിനായി പരിവേഷ് 2.0 പോർട്ടലിൽ (https://parivesh.nic.in) 31 നകം രജിസ്റ്റർ ചെയ്യണമെന്ന് ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു. രജിസ്‌ട്രേഷനുവേണ്ടി പോർട്ടലിൽ രജിസ്‌ട്രേഷൻ ഫീസായ 1,000 രൂപ 0406018008700 എന്ന ബഡ്ജറ്റ് ഹെഡിൽ അടച്ച രസീത്, അനുബന്ധരേഖകൾ എന്നിവയുണ്ടാകണം. ഫോൺ: 04712529335, 9188566056