k

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യം പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) വിദഗ്ദ്ധർ തലസ്ഥാനത്ത് എത്തി. ഇന്നുരാവിലെ 10.30ന് ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ച നടത്തും. മുതിർന്നവരിൽ രോഗം ബാധിക്കാനുള്ള സാഹചര്യം ഉൾപ്പെടെ വിലയിരുത്തും.
കേരളത്തിൽ മുതിർന്നവരിൽ രോഗം ബാധിച്ചതോടെ ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി രജൻ ഖോബ്രഗഡേ പഠനം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഐ.സി.എം.ആർ പ്രത്യേക സംഘത്തെ അയച്ചത്. സംസ്ഥാനത്ത് ഇതുവരെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമെങ്കിൽ ചികിത്സയിലുള്ളവരെയും സംഘം സന്ദർശിക്കും.