കല്ലമ്പലം: ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ വി.എച്ച്.എസ്.സി വിഭാഗം എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിന്റെ ഭാഗമായി ലിംഗ വിവേചന ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ സമത്വജ്വാല തെളിച്ചു.പി.ടി.എ പ്രസിഡന്റ് ഒ. ലിജ ഉദ്ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് സി.വി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.വികാസ്.കെ.എസ്, പ്രോഗ്രാം ഓഫീസർ സുജ.എസ്,മുൻ പ്രിൻസിപ്പൽ താജുദ്ദീൻ.ഇ,എൻഎസ്എസ് സ്റ്റേറ്റ് പ്രോജക്ട് കോഡിനേറ്റർ ഡോ.സന്തോഷ്.വി.എസ് വോളണ്ടിയർ സെക്രട്ടറി ഷെഫീന.എസ് എന്നിവർ സംസാരിച്ചു