തിരുവനന്തപുരം : ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാരുടെ വെൽഫെയർ ഫോറമായ പ്രതിധ്വനി സംഘടിപ്പിക്കുന്ന റാവിസ് പ്രതിധ്വനി 5 വനിതാ ഫുട്‌ബാൾ ടൂർണമെന്റിന്റെ നാലാം പതിപ്പിന് ടെക്‌നോപാർക്കിൽ തുടക്കമായി.ഇരുടീമുകളിലായി അഞ്ചുപേർ വീതം അണിനിരക്കുന്ന ടൂർണമെന്റ് മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം എയ്ഞ്ചൽ അഡോൾഫസ് ഉദ്ഘാടനം ചെയ്തു.ടെക്‌നോപാർക്ക് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഇരുപതോളം ഐടി കമ്പനികളിൽ നിന്നായി 200 വനിതാ ജീവനക്കാരാണ് പങ്കെടുക്കുന്നത്.ഉദ്ഘാടന മത്സരത്തിൽ ഇൻഫോസിസ് ഇക്വിഫാക്‌സിനെ പരാജയപ്പെടുത്തി.ടൂർണമെന്റ് കൺവീനർ സന്ധ്യ.എ, ജോയിന്റ് കൺവീനർമാരായ നീത സുഭാഷ്, ജിഷ ഗോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.