മുടപുരം:പെരുങ്ങുഴി ലയൺസ് ക്ലബും കിഴുവിലം ഗ്രാമ പഞ്ചായത്തും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഇന്ന് രാവിലെ 8 മുതൽ 1 വരെ കിഴുവിലം ഗ്രാമപഞ്ചായത്തിൽ നടത്തും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത ഉദ്‌ഘാടനം ചെയ്യും.പെരുങ്ങുഴി ലയൺസ് ക്ലബ് പ്രസിഡന്റ് വിശ്വദേവൻ അദ്ധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ ഡോക്ടർമാരെ ആദരിക്കും.